(മുന്‍പൊരിക്കല്‍ facebook' ല്‍ പോസ്ടിയതാണ്... ന്നാലും.)
കടല്‍....
*******
പോകുന്തോറും പൂതി തീരാതെ... പിന്നേം പിന്നേം പോകാന്‍ തോന്നുന്ന പ്രകൃതിയുടെ വിളിയിടം....
വെറുതെ തീരത്ത് നോക്കിയിരിക്കാന്‍ തന്നെ വല്ലാത്തൊരു സുഖമാണ്.. ആഞ്ഞടിക്കുന്ന തിരമാലകള്‍ തീരത്തടിപ്പിക്കുന്ന
മാലിന്യങ്ങളെ കാണുമ്പോള്‍ കടല്‍ അനുഭവിക്കുന്ന വേദനയോര്‍ത്ത് സങ്കടം വരും...പക്ഷെ കടല്‍ സമര്‍ത്ഥയാണ് (അതോ സമര്‍ത്ഥനോ?)..
'അങ്ങനെ എന്നെ മലിനമാക്കണ്ട' എന്നാണ് വെപ്പ് അതുകൊണ്ടാണല്ലോ അങ്ങോട്ടിട്ടു കൊടുക്കുന്നതൊക്കെ തിരിച്ചു കൊണ്ട് തരുന്നത്,
അതും ഒരു പരിധി വരെയുള്ളൂ എന്നതാണ് വസ്തുത..!! നല്ലൊരു ഭാഗം തന്റെ ആഴങ്ങളിലേക്കെടുത്ത് ജീര്‍ണിപ്പിച്ചു കളയുന്നു.
അതൊരു സ്നേഹമാണ്, തീരത്തോടുള്ള കടപ്പാടാണ്.. എങ്കിലും എന്തും എടുത്തു കൊണ്ട് പോകുന്നതിനു മുന്പ് ഒന്നോ രണ്ടോ
തവണ തീരത്തെ കാണിക്കും 'ഇത് വേണ്ടാത്തത് തന്നെയാണോ' എന്ന് ചോദിച്ചു കൊണ്ട്..
കടല്‍ തീരം കണ്ടു കാറ്റ് കൊള്ളാന്‍ വരുന്നവരും, കടലിനെ അനുഭവിക്കാന്‍ വരുന്നവരും അല്ലാതെ ഈ രണ്ട് കൂട്ടരെയും
കാണാനും ആസ്വദിക്കാനും വരുന്ന ഒരു കൂട്ടം കൂടിയുണ്ട് സാധാരണ കടപ്പുറം കാഴ്ചക്കാരുടെ ഇടയില്‍.. നമ്മില്‍ പലരും
പലപ്പോഴായി ഇതില്‍ വ്യത്യസ്ത കൂട്ടങ്ങളില്‍ കുടുങ്ങിയവരായിരിക്കാം...
തന്നെ കാണാന്‍ വന്നവന്റെ മാനസികാവസ്ഥയിലേക്ക് മാറാനുള്ള ഒരു പ്രത്യേക കഴിവ് കടലിനു മാത്രം സ്വന്തമാണ്, കടല്
പോലെയുള്ള വ്യക്തിത്വമുള്ളവര്‍ക്കും ഇത് കഴിയും കേട്ടോ! അത് ഞാന്‍ അനുഭവിച്ചിട്ടുമുണ്ട്... സങ്കടം കൊണ്ട് വന്നവന്റെ
മുന്നില്‍ 'നിന്നെക്കാള്‍ പരാധീനമാണ് എന്‍റെ അവസ്ഥ!!' എന്ന നിലയില്‍ കടലങ്ങു മാറും.. കടപ്പുറത്ത് കൂടിയിരിക്കുന്ന
ഉത്സാഹമതികളുടെ ഇടയിലും കടല്‍ നമ്മോട് മാത്രം സംവദിക്കും... ഇത് തന്നെ നേരെ മറിച്ചും സംഭവിക്കും... വേദനിക്കുന്നവന്
മനസിലാകാതെ, തുള്ളിചാടിക്കളിക്കാന്‍ വന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ വലുതും ചെറുതുമായ തിരകള്‍ കടല്‍ കരുതി വെക്കുന്നു, ..
നമ്മുടെ മുത്തച്ഛന്‍മാരും മുത്തശിമാരും കുട്ടികള്‍ക്ക് കളികളും കഥകളും പറഞ്ഞു കൊടുക്കുന്ന പോലെ..!
നിങ്ങള്‍ നല്ലൊരു വിദ്യാര്‍ഥിയാകുമെങ്കില്‍ കടല്‍ നല്ലൊരു അദ്ധ്യാപകനാകും, ജീവിതത്തിന്റെ വ്യത്യസ്ത പാഠങ്ങള്‍ കടല്‍ മെല്ലെ മെല്ലെ
പഠിപ്പിച്ചു തരും.. വെറുതെ കരയില്‍ നോക്കിയിരുന്നാലുമുണ്ട് അറിഞ്ഞാല്‍ തീരാത്തത്ര പറഞ്ഞു തരാന്‍, ആദ്യമായി വരുന്നവന്‍
ഒരത്ഭുതത്തോടെ തിരകളെയും പരപ്പിനെയും കണ്ടു പോയേക്കാം.. അതും ഒരറിവ് തന്നെയാണല്ലോ... തീരത്തോടുള്ള കരയുടെ
സ്നേഹമാകും അവ സംഗമിക്കുമിടം ഏറ്റവും മനോഹരമായി കാണുന്നത്..
വെറും കാഴ്ച്ചക്കാരനെക്കാള്‍ കടല്‍ അനുഭവിക്കാന്‍ പോകുന്നവരെ കടല്‍ കൂടുതല്‍ പഠിപ്പിക്കുന്നു... മെല്ലെ കടലിലേക്കിറങ്ങുകയാണ്;
കാല്‍ പാദം ചെറുതായി നനച്ചു കൊണ്ട് ഒരു തിര വന്നു പോകുന്നു, വീണ്ടും മുന്നോട്ട് നടക്കുന്ന നമ്മെ വലിയൊരു തിര വന്നു
തഴുകുന്നു, അത് ചെറിയൊരു തഴുകലായെക്കില്ല.. 'വരൂന്നേ ഒന്ന് നന്നായി നനഞ്ഞോളൂ' എന്ന് പറയാതെ നിര്‍ബന്ധിക്കുന്ന ഒരു
വശ്യത അതിനുണ്ട് .. പിന്നെയും നടക്കുകയാണെങ്കില്‍ ഒരു തിര കഴുത്തിന് മുകളില്‍ തലയും നനച്ചു കടന്നു പോകും, ഇനി
തിരയുടെ കയറ്റിറക്കങ്ങളില്‍ ഒരു ലയനമാണ്, ജീവിതത്തിന്‍റെ താളത്തിലേക്ക് എത്തിയ ഒരു യുവാവിനെപ്പോലെ.. പൊതുവേ
തിരകളുടെ സ്വഭാവം നമുക്ക് മനസിലായി എന്നൊരു തോന്നലുണ്ടാകും, വളരെ ആര്‍മാദത്തോടെ നുരഞ്ഞു പതയുന്ന അലകളോടൊപ്പം
നാം വിഹരിക്കും.. -.. പൊടുന്നനെ ഒരു തിര വരും എന്തെങ്കിലും ചിന്തിക്കാന്‍ പോയിട്ട് ഒന്ന് കുനിഞ്ഞു നില്‍ക്കാന്‍ പോലും
സമയം തരാതെ ഇളകിയ പൂഴിതരികളില്‍ കുഴച്ച് കരയിലേക്ക് എടുത്തെറിഞ്ഞ് കളയും.. ആ രംഗം അനുഭവിച്ചപ്പോള്‍ ജീവിതത്തില്‍
നിന്നടര്‍ത്തിയ ഒരേടായി തന്നെ തോന്നിപ്പോയി... പിന്നെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇറക്കമാണ്, വീണ്ടും കുറച്ചൂടെ ആഴമുള്ളിടത്തേക്ക്
നീങ്ങുന്നു.. എപ്പോഴും ഒരടി പ്രതീക്ഷിച്ചു കൊണ്ട്.. ആ നില്‍പ്പില്‍ പക്ഷെ അടിവരുന്ന ഇടവേളകളെ കുറിച്ച് മെല്ലെ ധാരണ വരും അത്
യൗവനത്തിലെ ഒരു ബോധ്യപ്പെടലല്ലേ...?!
കടല്‍ പിന്നെയും പിന്നെയും ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും ഇടയ്ക്ക് പിന്നെയും ഒന്ന് മുക്കിയെടുത്തേക്കാം,
തിരകള്‍ ആഞ്ഞടിക്കാനായി തുടങ്ങുന്ന ഒരു പ്രദേശമുണ്ട് തീരത്ത് നിന്ന് കുറച്ചകലെ. അവിടെയെത്തി നില്‍ക്കലാണ് ഏറ്റവും ആസ്വാദ്യകരമായ
നിമിഷങ്ങളെന്ന് കടല്‍ എന്നെ തോന്നിപ്പിച്ചു, വെള്ളം പൊങ്ങുമ്പോള്‍ ചെറുതായൊന്നു പൊങ്ങിക്കൊടുക്കുക താഴുമ്പോള്‍ ഒന്നും ചെയ്യാനുമില്ല..
അവിടെ നില്‍ക്കുമ്പോള്‍ അകലെ നിന്ന് ഉണ്ടായി വരുന്ന വലിയ തിരകളെ ആദ്യമേ കാണാനും, 'ഒന്നുകില്‍ അതിനു മുകളിലൂടെ ചാടുക' അല്ലെങ്കില്‍
'പൊങ്ങുന്ന തിരയുടെ ഉള്ളിലേക്ക് കുതിക്കുക' എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ എടുക്കാനും കഴിയും, ജീവിതത്തിന്റെ കുറച്ചൂടെ ഭദ്രമായ
ഒരു വേളയെയാകും കടല്‍ പറഞ്ഞു തന്നത്..
എനിക്ക് പറഞ്ഞു തന്നത് മുഴുവന്‍ പങ്കു വെക്കാന്‍ കഴിയില്ല കാരണം അനുഭവിക്കേണ്ടത് അനുഭവിച്ചു തന്നെ ആകണമല്ലോ..!!
ഒരിക്കലെങ്കിലും ആത്മാര്‍ഥമായി കടലില്‍ ഇറങ്ങി ചെല്ലണം എന്ന് മാത്രം പറയുന്നു.. അതൊരു അനുഭൂതിയാണ്.. ജീവിത ബിംബങ്ങളുടെ ഒരു ഘോഷയാത്രയും..
***********